മലയാളി സ്ഥാപനങ്ങള്‍ക്കു നേരെ ആക്രമണംചെന്നൈ/കോയമ്പത്തൂര്‍: മുല്ലപ്പെരിയാര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് ചെന്നൈയിലും കോയമ്പത്തൂരിലും കോടമ്പാക്കത്തും മലയാളികളുടെ സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം.
ചെന്നൈ സെയ്താപേട്ടില്‍ മലയാളികള്‍ നടത്തുന്ന ചായക്കടയ്ക്കും ബേക്കറിക്കും നേരെയുണ്ടായ കല്ലേറില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മുത്തു (25) തമിഴ്‌നാട്ടുകാരനാണ്. കടയിലെ ജോലിക്കാരനായിരുന്നു മുത്തു. എട്ടു പേരടങ്ങുന്ന സംഘമാണ് അക്രമത്തിന് പിന്നില്‍. ടി.നഗറിലെ കൃഷ്ണവേണി തിയേറ്ററിനടുത്ത രണ്ട് ചായക്കടകള്‍ക്കു നേരെയും കോടമ്പാക്കത്തെ മലബാര്‍ ബിരിയാണി ഹോട്ടലിനു നേര്‍ക്കും തിരുവാണ്‍മയൂരിലെ ഒരു ചായക്കടക്കുനേരെയും ആക്രമണമുണ്ടായി.

ചെന്നൈയിലെ ജോയ് ആലുക്കാസ് ഷോറൂമിനു മുമ്പില്‍ ഒരു സംഘമാളുകള്‍ ധര്‍ണ്ണ നടത്തിയിരുന്നു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. ചെന്നൈയിലെ വിവിധ മലയാളി ക്ലബുകളും സംഘടനാ ഓഫീസുകളും മൂന്നു ദിവസത്തേക്ക് അടച്ചിടാന്‍ പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുന്‍ കരുതലെന്ന നിലയില്‍ ചെന്നൈ മാതൃഭൂമി ഓഫീസിന് പോലീസ് കാവലേര്‍പ്പെടുത്തി.
കോയമ്പത്തൂരില്‍ കെ.ആര്‍ ബേക്കറിക്ക് നേരെ രാവിലെ ആക്രണണമുണ്ടായി. കല്ലേറില്‍ ബേക്കറിയുടെ ചില്ലുകള്‍ തകര്‍ന്നു. പവിഴം, ജോസ്‌കോ, ആലുക്കാസ് ജ്വല്ലറികള്‍ പ്രതിഷേധക്കാര്‍ അടപ്പിച്ചു.

No comments:
Post a Comment